11 August Tuesday

സഞ്ചാരപ്രേമികള്‍ക്കൊരു സ്വപ്ന തീരം

പി ജി സുജUpdated: Sunday Apr 10, 2016

യാാത്രകളുടെ, കാഴ്ചകളുടെ മായാലോകത്തേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയി അവരില്‍ പുതിയൊരു യാത്രാസംസ്കാരം നിറയ്ക്കുന്നതില്‍ കഴിഞ്ഞ 10 വര്‍ഷമായി സജീവമാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ സ്വപ്നതീരം ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍. യാത്രകളും ചുറ്റുമുള്ള ലോകത്തെ അറിയലുമൊക്കെ പണക്കാരന്റെ മാത്രം കുത്തകയാണെന്ന ധാരണയുടെ പൊളിച്ചെഴുതലും കൂടിയാണ് കഴിഞ്ഞ 10 വര്‍ഷമായി സ്വപ്നതീരം നടത്തിയിട്ടുള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

വടക്കന്‍ മലബാറിലെ വിനോദസഞ്ചാര മേഖല നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ 2007ല്‍ അന്ന് വിനോദസഞ്ചാര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷണന്‍ സഹകരണ സംഘങ്ങളോട് ഈ മേഖലയില്‍ ഇടപെടാന്‍ പറഞ്ഞതിന്റെ ചുവടുപിടിച്ചാണ് മുഴുപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് സ്വപ്നതീരമെന്ന സംരംഭം ആരംഭിച്ചത്്. മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്കുവേണ്ട സൌകര്യങ്ങളൊരുക്കുകയായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്. പിന്നീട് കര്‍മമേഖല വിപുലമാക്കി.

മലയാളികള്‍ക്ക് ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കുറഞ്ഞ ചെലവില്‍  സഞ്ചാരം നടത്താനുള്ള സൌകര്യം ഒരുക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഇതോടെ ഉയര്‍ന്ന തുകയ്ക്ക് ഇത്തരത്തില്‍ യാത്രകള്‍ സംഘടിപ്പിച്ചിരുന്ന സ്വകാര്യമേഖലയുടെ കുത്തകയാണ് ഇല്ലാതായത്. ഓരോരുത്തരും അവനവന്റെ തുരുത്തിലേക്കൊതുങ്ങി യാത്രചെയ്തിരുന്ന രീതി മാറി ഗ്രൂപ്പുകള്‍ തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കാനും അങ്ങനെ അവരൊരു യാത്രാകുടുംബമായി മാറാനുമുള്ള ഇഴ                                                                                                                                                                                                           യടുപ്പമാണ് സ്വപ്നതീരം ഒരുക്കുന്ന യാത്രകളുടെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ എല്ലാ സൌകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രകള്‍ ഒരുക്കുന്നതെന്ന് സെന്ററിന്റെ മാനേജര്‍ കെ ഷിജിന്‍ പറഞ്ഞു. സാധാരണക്കാരായ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ ആകര്‍ഷകമായ പാക്കേജുകളുള്ള യാത്രകളില്‍ പങ്കാളിയാകാന്‍ ഇപ്പോള്‍ കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ളവര്‍ എത്തുന്നുവെന്നത് പദ്ധതി വിജയകരമാണെന്നതിന്റെ സൂചനകൂടിയാണന്ന് അദ്ദേഹം പറഞ്ഞു. മണിപ്പുര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളൊഴികെ ഇന്ത്യയുടെ എ             ല്ലാ ഭാഗങ്ങളിലേക്കും സ്വപ്നതീരം യാത്രാപാക്കേജുകള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളിലേക്ക് വര്‍ഷത്തില്‍ 50 തവണയെങ്കിലും 10 ദിവസം നീളുന്ന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. സഹകരണ മേഖലയില്‍ ഇതൊരു റെക്കോര്‍ഡാണെന്നു പറയാം.


സ്കൂള്‍ കുട്ടികള്‍ക്കുമുതല്‍ യാത്രാ പക്കേജുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്്. ജോലിയില്‍നിന്ന് വിരമിച്ചശേഷം കാഴ്ചകള്‍ കാണാന്‍ ഇറങ്ങുന്നവരാണ് ഗ്രൂപ്പില്‍ ഏറേയും. റിപ്പബ്ളിക്ദിന പരേഡ് കാണാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 500 പേരെ സ്വപ്നതീരം കൊണ്ടുപോയി.

ഡല്‍ഹി, ആഗ്ര, അമൃത്സര്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ വിനോദസഞ്ചാര മേഖലകളെ ഉള്‍പ്പെടുത്തിയുള്ള പാക്കേജുകള്‍ക്കും ആവശ്യക്കാരേറെയാണ്. കശ്മീര്‍ യാത്രകളും ഉത്തരാഞ്ചല്‍–ഹിമാലയ യാത്രകളും ഗാങ്ടോക്– ഡാര്‍ജിലിങ്–കൊല്‍ക്കത്ത യാത്രകളും മികച്ച പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. അസം, ത്രിപുര, മേഘാലയ, അരുണാചല്‍ യാത്രകളും സഞ്ചാരികള്‍ക്ക് പ്രിയങ്കരങ്ങളാണ്. ഇതിനുപുറമെ പ്രധാന ദക്ഷിണേന്ത്യന്‍ വിനോസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പാക്കേജുമുണ്ട്്

കേരളത്തില്‍ കന്യാകുമാരി–തിരുവനന്തപുരം– കൊച്ചി–മൂന്നാര്‍–തേക്കടി–വയനാട് എന്നി സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളുമുണ്ട.്് കണ്ണൂരിലെ ടൂറിസ്്റ്റ് കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മുഴുപ്പിലങ്ങാട് – തലശേരി – ബേക്കല്‍ – പറശിനിക്കടവ് ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പാക്കേജുമുണ്ട്. മുഴുപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്കും പഞ്ചായത്തുമായി ചേര്‍ന്ന് എല്ലാ വര്‍ഷവും ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കുന്ന മുഴുപ്പിലങ്ങാട് ടൂറിസം മേള നടത്താറുണ്ട.്്  അധികമാരും ചെയ്യാത്ത വിയറ്റ്നാം–കംമ്പോഡിയ  പാക്കേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉദ്ദേശ്യവുമുണ്ട്. ആഗസ്തില്‍ റഷ്യയിലേക്കും സെപ്തംബറില്‍ ചൈനയിലേക്കും യാത്രകള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പ് ഇപ്പോള്‍.

കേരളത്തില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന സഹകരണ സംഘങ്ങളെയും യാത്രാക്ളബ്ബുകളെയും മറ്റും കോര്‍ത്തിണക്കി ഒരു ട്രാവല്‍ പോര്‍ട്ടല്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്വപനതീരമെന്ന് ഷിജിന്‍ പറഞ്ഞു. മലബാറിന്റെ വിനോദ സഞ്ചാര വികസനവുമായി ബന്ധപ്പെട്ട് തനിമ നിര്‍ത്തിയുള്ള ഒരു പുതിയ ആശയം തന്നെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് ഇതൊരു സാസ്കാരിക മേളയാക്കാനുള്ള തയാറെടുപ്പുകൂടിയാണെന്നു പറയാം.

മുഴുപ്പിലങ്ങാട് ബീച്ചിനോട് ചേര്‍ന്ന് ബാങ്കിന്റെ സ്വന്തം ഭൂമിയില്‍ ഒരു ബീച്ച് റിസോര്‍ട്ട് നിര്‍മിക്കാനുള്ള ഉദ്ദേശ്യവുമുണ്ടെന്ന് ബാങ്കിന്റെ സെക്രട്ടറി കെ കെ സുഗതന്‍ പറഞ്ഞു. ബാങ്കിന്റെ പ്രസിഡന്റ് പി പി ഗംഗാധരനും സ്വപ്നതീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

സഹകരണമേഖലയില്‍ അനുകരണിയമായ ബാങ്ക് സേവനങ്ങള്‍ക്കും ടൂറിസം രംഗത്തെ ചുവടുവയ്പുകള്‍ക്കും പുറമെ മുഴുപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ചുവടുവച്ചിട്ടുള്ള മേഖലകള്‍ ഏറെയാണ്. നീതി സൂപ്പര്‍ മാര്‍ക്കറ്റ്, വളം ഡിപ്പോ, കൊപ്ര–പച്ചത്തേങ്ങ സംഭരണ കേന്ദ്രം, കൊപ്ര ഡ്രയര്‍, മില്‍മ ബൂത്ത്, ഗൃഹോപകരണ ഷോറൂം തുടങ്ങിയവയെല്ലാം ബാങ്ക് ചുവടുറപ്പിച്ചിട്ടുള്ള മേഖലകളാണ്. അടുത്തിടെ നാടന്‍ പച്ചക്കറി വിതരണകേന്ദ്രം, ഗ്രോബാഗ് വിതരണം, മട്ടുപ്പാവ് കൃഷി, വിത്തുവിതരണം തുടങ്ങിയ കാര്യങ്ങളിലും ബാങ്ക് സജീവമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top