കൊച്ചി: മൈസ്, ലൈവ് മാര്‍ക്കറ്റിംഗ്, എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഇവന്റസ് മേഖലകളില്‍ ഏഷ്യയിലെ ഏറ്റവും വലിയ അവാര്‍ഡായ വൗ അവാര്‍ഡ്‌സിന്റെ 12-ാമത് പതിപ്പായ വൗ അവാര്‍ഡ്‌സ് ഏഷ്യാ 2020-ല്‍ കേരളത്തിലെ പ്രമുഖ ഡെസ്റ്റിനേഷന്‍, ഇന്‍ബൗണ്ട് വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയായ റെയിന്‍മേക്കര്‍ ഇവന്റ്‌സ് രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. 6 വിഭാഗത്തിലായി 9 നോമിനേഷനുകള്‍ നേടിയ കമ്പനിയ്ക്ക് ബെസ്റ്റ് പോസ്റ്റ് വെഡ്ഡിംഗ് ഇവന്റ് ഓഫ് ദി ഇയര്‍, ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗങ്ങളിലാണ് വെള്ളി ലഭിച്ചത്. ഇവയ്ക്കു പുറമെ ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ വിഭാഗത്തില്‍ത്തന്നെ ഒരു വെങ്കലവും ലഭിച്ചു. 2019 കലണ്ടര്‍ വര്‍ഷം നടന്ന ഇവന്റുകളെയാണ് അവാര്‍ഡിന് പരിഗണിച്ചത്.
ആറ് ഗ്രൂപ്പിലായി 106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാര്‍ഡുകള്‍ നല്‍കിയത്. പ്രമുഖ ജൂറി തെരഞ്ഞെടുത്ത നോമിനേഷനുകള്‍ കെപിഎംജിയാണ് റ്റാബുലേറ്റ് ചെയ്തത്. ഇവന്റ്എഫ്എക്യുഎസിന്റെ യൂട്യൂബ് ചാനലില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ 26 രാജ്യങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുത്തു.

റെയിന്‍മേക്കര്‍ ഇവന്റ്‌സിന് ബെസ്റ്റ് പോസ്റ്റ് വെഡിംഗ് ഇവന്റ് ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ സില്‍വര്‍ വൗ നേടിക്കൊടുത്ത വിവാഹച്ചടങ്ങില്‍ നിന്ന്
തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ എകെ19 എന്ന പേരില്‍ അരങ്ങേറിയ ഒരു വിവാഹച്ചടങ്ങിന്റെ പോസ്റ്റ് വെഡിംഗ് ഇവന്റാണ് റെയിന്‍മേക്കര്‍ ഇവന്റ്‌സിന് ഒരു സില്‍വര്‍ വൗ നേടിക്കൊടുത്തത്. അയഥാര്‍ത്ഥമായ ഒരു അത്ഭുതലോകം സൃഷ്ടിച്ച ഈ പാര്‍ട്ടിയുടെ അലങ്കാരങ്ങള്‍, വിനോദങ്ങള്‍, അതിഥികളെക്കൂടി പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ എന്നിവ ശ്രദ്ധേയമായി. ഒരു ലക്ഷം ക്രിസ്റ്റലുകള്‍ അലങ്കാരത്തിന് ഉപയോഗിച്ചു. ഫ്രഞ്ച് നൃത്തങ്ങള്‍, പ്രസിഡന്‍ഷ്യല്‍ മോട്ടോര്‍കേഡ്, 15 അംഗ തൈക്കൂടം ബ്രിഡ്ജ് സംഗീതം എന്നിവയും ഉണ്ടായി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ അവാര്‍ഡുകള്‍ ലഭിക്കുന്ന റെയിന്‍മേക്കറിന് ഇക്കുറിയും വൗ സില്‍വര്‍ നേടിക്കൊടുത്തത് എകെ19 എന്ന തൃശൂര്‍ വിവാഹം തന്നെ. ജോണ്‍ ഡീരെ ട്രാക്റ്റര്‍, മഹീന്ദ്ര ഓപ്പണ്‍ ജീപ്പുകള്‍, ബുള്ളറ്റുകള്‍, ധോല്‍ വാദകര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഹല്‍ദി ചടങ്ങ്. വളക്കട, ജ്യോതിഷം, ദാണ്ടിയ, ഉത്തരേന്ത്യന്‍ ഫുഡ് തേലാസ്, ഡപ്പാന്‍കുത്ത്, മാരി സ്റ്റൈല്‍ റൗഡീസ് ആന്‍ഡ് ഗുണ്ടാസ്, സിനിമാവില്ലന്‍മാരുടെ ഛായ ഉള്ള കലാകാരന്മാര്‍, ഏഴുനിലയുള്ള കേക്ക് എന്നിവയിരുന്നു മറ്റ് സവിശേഷതകള്‍.
.jpg)
റെയിന്‍മേക്കര്‍ ഇവന്റ്‌സിന് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ സില്‍വര്‍ വൗ നേടിക്കൊടുത്ത വിവാഹച്ചടങ്ങില്‍ നിന്ന്
കഴിഞ്ഞ വര്‍ഷം കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം എന്ന വിവാഹസല്‍ക്കാരമാണ് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ കമ്പനിക്ക് വെങ്കലം നേടിക്കൊടുത്തത്. സെലിബ്രിറ്റി അതിഥികളായി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പ്രിയദര്‍ശന്‍, ഇന്ദ്രജിത് എന്നിവര്‍ പങ്കെടുത്ത ഈ വിവാഹസല്‍ക്കാരത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എന്‍ടൂറേജ്, ശിങ്കാരിമേളം, 20 പേരുടെ സംഗീതപരിപാടി, 12 അടി ഉയരമുള്ള വെഡ്ഡിംഗ് കേക്ക് എന്നിവയും ഈ പരിപാടിയ്ക്ക് ആവേശം പകര്‍ന്നു.
2011-ല്‍ പ്രവര്‍ത്തനമാരംഭിച്ച റെയിന്‍മേക്കര്‍ ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്‌സ് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് വൗ അവാര്‍ഡ്‌സ് ഏഷ്യയില്‍ അവാര്‍ഡുകള്‍ നേടുന്നത്. ഇതുവരെ കമ്പനി 6 വൗ അവാര്‍ഡുകള്‍ നേടി.
.jpg)
റെയിന്‍മേക്കര്‍ ഇവന്റ്‌സിന് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ ബ്രോണ്‍സ് വൗ നേടിക്കൊടുത്ത വിവാഹച്ചടങ്ങില്‍ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..