ഏഴാം ശമ്പളകമീഷന്‍ ശുപാര്‍ശയ്ക്ക് അനുമതിയായതും ബ്രെക്സിറ്റ് ആഗോളവിപണികളില്‍ ഏല്‍പ്പിച്ച ആഘാതം കുറഞ്ഞതും ഇന്ത്യന്‍ ഓഹരിവിപണിയില്‍ ആഹ്ളാദം പരത്തി. നിഫ്റ്റി 289 പോയിന്റും സെന്‍സെക്സ് 775 പോയിന്റും നേട്ടത്തിലാണ് പോയവാരം അവസാനിച്ചത്. ഐടി, എഫ്എംസിജി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ ഓഹരികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. പുതിയ ശമ്പളകമീഷന് അനുമതിയായതോടെ ഉയരുന്ന ശമ്പളം ജനങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുമെന്നത് വിപണിക്ക് മുന്നേറാനുള്ള കരുത്തുപകര്‍ന്നു. ശമ്പളകുടിശ്ശികയും മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങളും നടപ്പുസാമ്പത്തികവര്‍ഷം കൊടുത്തുതീര്‍ക്കുമെന്നാണ് അറിയുന്നത്. ആഗോളവിപണികളെ ബ്രെക്സിറ്റ് ഏല്‍പ്പിച്ച ആഘാതവും കുറഞ്ഞിട്ടുണ്ട്്.വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 686 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 306 കോടിരൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്തയാഴ്ചമുതല്‍ നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തിലെ കമ്പനിഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങും. അമേരിക്കയില്‍നിന്നു തൊഴില്‍സംബന്ധിയായി ചില കണക്കുകള്‍ പുറത്തുവരും. വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..