04 July Saturday

പുതിയ ഒരു രൂപാ നോട്ട്‌ ഉടനെത്തും; പ്രത്യേകതകൾ അറിയാം

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

പുതിയ ഒരു രൂപയുടെ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്.

    നോട്ടിലെ സവിശേഷതകള്‍

  • ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.
  • ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും.
  • ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും.
  • വലത്തെ് താഴെയായിരിക്കും നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍ വര്‍ധനവുണ്ടാകും.
  • ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും.
  • ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തിന്റെ സൂചകമായാണിത്.
  • 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
  • പിങ്ക്, പച്ച കളറുകള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് 9.7X 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.

പ്രധാന വാർത്തകൾ
 Top