21 May Tuesday

മാരിയറ്റ് ഓണ്‍ വീല്‍സ് 4ന‌് കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 1, 2019


കൊച്ചി
മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷണട്രക്ക് ‘മാരിയറ്റ് ഓൺ വീൽസ്’ നാലിന് കൊച്ചിയിലെത്തും. മുംബൈയിൽനിന്ന‌് യാത്ര ആരംഭിച്ച ഭക്ഷണട്രക്ക് ആറുവരെ കൊച്ചിയിലുണ്ടാകും. 

നാലിന് വൈകിട്ടോടെ ഹോട്ടൽ ഫോർ പോയിന്റ‌്സ‌് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിലെത്തുന്ന ട്രക്ക് തുടർന്ന് അഞ്ചിന് ലുലു മാൾ, ആറിന് ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ എത്തും. രാവിലെ പത്തുമുതൽ രാത്രി പത്തുവരെ ഭക്ഷണം ലഭ്യമാകും.

മാരിയറ്റ് ഹോട്ടലുകളായ ഫോർ പോയിന്റ‌് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിലെയും,  കോർട്യാഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ടിലെയും എക്സിക്യൂട്ടീവ് ഷെഫുമാരുടെ മെനു അനുസരിച്ചാണ‌് ഭക്ഷണം തയ്യാറാക്കുന്നത‌്. കള്ളപ്പം, ഇറച്ചിപ്പത്തിരി,  ബീഫ് റോസ്റ്റ്, അവിൽ മിൽക്ക് തുടങ്ങിയ വിഭവങ്ങൾ ഭക്ഷണട്രക്കിൽനിന്ന‌് ആസ്വദിക്കാം.


പ്രധാന വാർത്തകൾ
 Top