16 February Saturday

അന്താരാഷ്‌ട്ര സ്‌പൈസസ് സമ്മേളനം ഹൈദരാബാദിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കൊച്ചി > നാലാമത് അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം 28 മുതൽ 31 വരെ ഹൈദരാബാദ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഎഎസ്എഫ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. രാമൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്ന‌് 300  പ്രതിനിധികൾ പോകും. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും നാല് ദിവസത്തെ സമ്മേളനത്തിനുണ്ടാകും.

72 സ്റ്റാളുകൾ പ്രവർത്തിക്കും. ചെയർമാൻ രാജീവ് പലിച, ചെറിയാൻ സേവ്യർ, ഡെറിക് സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top