03 October Tuesday

പന്ത്രണ്ടാമത് ഹോട്ടൽടെക് കേരള പ്രദർശനം 7 മുതൽ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കൊച്ചി > സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആവശ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാർഷിക പ്രദർശനമായ ഹോട്ടൽടെക് കേരളയുടെ 12-ാമത് പതിപ്പ് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ ജൂൺ 7, 8, 9 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടൽസ്/റിസോർട്ടസ്, റെസ്റ്റോറന്റ്സ്, കേറ്ററിംഗ് മേഖലകൾക്കാവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങൾ, ചേരുവകൾ, ഹോട്ടൽ ഉപകരണങ്ങൾ, ലിനൻ ആൻഡ് ഫർണിഷിംഗ്, ഹോട്ടൽവെയർ, വാണിജ്യ അടുക്കള ഉപകരണങ്ങൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുമായി 60ലേറെ പ്രദർശകർ ഹോട്ടൽടെകിൽ പങ്കെടുക്കമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്‌ട‌ർ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരളാ ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്), കേരളാ സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്‌ഐഡിസി, അസോസിയേഷൻ ഓഫ് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് ഓഫ് കേരള (എഎസിഎച്ച്കെ), കേരള പ്രൊഫഷനൽ ഹൗസ്‌കീപേഴ്‌സ് അസോസിയേഷൻ (കെപിഎച്ച്എ), സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷൻ (സിക) കേരള ചാപ്റ്റർ, ചീഫ് എൻജിനീയയേഴ്‌സ് ഫോറം എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടൽടെകിനുണ്ട്. 60-ൽപ്പരം സ്ഥാപനങ്ങൾ ഹൊറേക മേഖലയ്ക്കാവശ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.

എസ്എംഇകൾക്കായി കെ-ബിപ് സ്‌പോൺസർ ചെയ്യുന്ന പവലിയൻ പ്രദർശനത്തിന്റെ ഭാഗമാകും. ഒപ്പം ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി കേരളആ സ്റ്റാർട്ടപ്പ് മിഷനും എക്‌സ്‌ക്ലൂസീവ് പവലിയൻ ഒരുക്കും. മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്സ് ചലഞ്ച് (എച്ച്കെസി) എന്നീ മത്സരങ്ങൾ നടക്കും.

 സെലിബ്രിറ്റി ഷെഫായ അലൻ പാമറാണ് ജൂറി തലവനായി എത്തുന്നത്. പ്രൊഫഷണൽ ഷെഫുമാർക്ക് തങ്ങളുടെ മികവു തെളിയിക്കാനുള്ള വേദിയാകും കെസിസിയെന്നും സംസ്ഥാനത്തെമ്പാടും നിന്നുള്ള ഈ മേഖലിയിലെ പ്രൊഫഷണലുകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കെസിസിയുടെ ഇത്തവണ നടക്കുന്ന പത്താമത് പതിപ്പിൽ ഡ്രെസ് ദി കേക്ക്, ബ്രെഡ് ആൻഡ് പേസ്ട്രി ഡിസ്പ്ലേ, 3 ടിയർ വെഡ്ഡിംഗ് കേക്ക്, പെറ്റി ഫോർസ് അഥവാ പ്രാലൈൻസ്, ആർട്ടിസ്റ്റിക് പേസ്ട്രി ഷോപീസ്, ക്രിയേറ്റീവ് ഡിസെർട്, ഹോട്ട് കുക്കിംഗ് ചിക്കൻ, ഹോട്ട് കുക്കിംഗ് ഫിഷ്, ഹോട്ട് കുക്കിംഗ് മീറ്റ്, ക്രിയേറ്റീവ് ഡിസെർട്, കേരള വിഭവങ്ങൾ, റൈസ് ഡിഷ്, ക്രിയേറ്റീവ് സലാഡ്സ്, മോക്ടെയിൽ, മില്ലറ്റുകൾ ഉപയോഗിച്ചുള്ള ക്രിയേറ്റീവ് കുക്കിംഗ്, ക്രിയേറ്റീവ് ടേബ്ൾ സെറ്റപ്പ് എന്നിങ്ങനെ പതിനഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.

 ഡെൽറ്റ് ന്യുട്രിറ്റീവ്‌സ്, ഫാം മേഡ് ഫുഡ്‌സ്, ബാൽക്കൻ ഫുഡ്‌സ്, ഫ്രഷ് റ്റു ഹോം, പരിശുദ്ധം, ടെക്‌സ് വേൾഡ് തുടങ്ങിയ സ്ഥാപനങ്ങളാണ്  കാറ്റഗറി സ്പോൺസർമാർ. ഷെഫ് അലൻ പാമർ, ഷെഫ് റഷീദ്, ഷെഫ് സക്കറിയ, ഷെഫ് ജോർജ്, ഷെഫ് റുമാന എന്നിവരുൾപ്പെടുന്നതാണ് ജൂറി.

മോപ്പ് റേസ്, ബെഡ് മേക്കിംഗ് സ്‌കിൽസ്, വാക്വം ക്ലീനർ റേസ്, ടവൽ ആർട്ട് എന്നീ വിഭാഗങ്ങളിലാണ് എച്ച്കെസി 2023-ലെ മത്സരങ്ങൾ അരങ്ങേറുക. കെപിഎച്ച്എയുമായി സഹകരിച്ചു നടത്തുന്ന എച്ച്കെസിയുടെ ഈ അഞ്ചാമത് പതിപ്പിലേയ്ക്കും കേരളത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും നിന്നുള്ള വിവിധ ടീമുകളേയും വ്യക്തികളേയും ക്ഷണിക്കുന്നതായും സംഘാടകർ പറഞ്ഞു.

ടാജ് ഹോട്ടൽസ്, ഒമിഗോ, റൂട്സ് മൾട്ടിക്ലീൻ, ഗോകുലം പാർക്ക് ഹോട്ടൽ, റാഡ്എക്‌സ് ഫാഷൻ, സ്പ്രിംഗ്ഫിറ്റ് എന്നിവരാണ് എച്ച്കെസിയിലെ  കാറ്റഗറി സ്പോൺസർമാർ.

വാർത്താസമ്മേളനത്തിൽ ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ്, ഷെഫ് റഷീദ്, ഷെഫ് സക്കറിയ, ഷെഫ് ജോർജ്, ഷെഫ് റുമാന, ഫാം മേഡ് ഫുഡ്‌സ് പ്രതിനിധി വന്മതി വേൽമുരുഗൻ എന്നിവർ പങ്കെടുത്തു.

കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്പോസാണ് ഹോട്ടൽടെക് കേരള 2023 ന്റെ സംഘാടകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top