09 September Monday

കാലിടറി രൂപ; ഗള്‍ഫ് കറന്‍സികള്‍ക്ക് ഉയര്‍ന്ന മൂല്യം

അനസ് യാസിന്‍Updated: Friday Dec 10, 2021


മനാമ>  രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം രൂപയിലേക്ക് ഇടിയാന്‍ തുടങ്ങിയതോടെയാണിത്. വ്യാഴാഴ്ച ഡോളറിന്റെ മൂല്യം 75.53 രൂപയാണ്.

വ്യാഴാഴ്ച ഒരു യുഎഇ ദിര്‍ഹത്തിന് രാജ്യാന്തര വിപണിയില്‍ 20.51 രൂപയാണ് വിനിമയ നിരക്ക്. ബഹ്‌റൈനി ദിനാറിന് 199.8 രൂപയും. സൗദി റിയാല്‍ 20.06 രൂപ, കുവൈത്തി ദിനാര്‍ 248.293 രൂപ, ഒമാനി റിയാല്‍ 195.126 രൂപ, ഖത്തരി റിയാല്‍ 20.57 രൂപ എന്നിങ്ങനെയാണ് ഗള്‍ഫിലെ മറ്റു കറന്‍സികള്‍ക്ക് രാജ്യാന്തര വിപണിയില്‍ രൂപയുമായുള്ള മൂല്യം. എന്നാല്‍, എക്‌സ്‌ചേഞ്ചുകളില്‍ ഈ നിരക്ക് ലഭ്യമായിരുന്നില്ല.

എക്‌സ്‌ചേഞ്ചുകളില്‍ യുഎഇ ദിര്‍ഹമിന് പരമാവധി ലഭിച്ചത് 20.45 രൂപവരെ. ബഹ്‌റൈന്‍ ദിനാറിന് ഓണ്‍ലൈന്‍ ഇടപാടില്‍ 199 രൂപവരെ ലഭിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് ആദ്യമായാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ഇത്രയും ഉയര്‍ന്ന മൂല്യം ലഭിക്കുന്നത്. ഇതിന് മുന്‍പ് ഒക്‌ടോബര്‍ 12ന് ബഹ്‌റൈന്‍ ദിനാര്‍ മൂല്യം രൂപക്കെതിരെ 198.72 വരെയെത്തിരുന്നു.

വിപണിയിലെ നേട്ടം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍. സമ്പദ്‌വ്യവസ്ഥയില്‍ ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഈ പ്രവണത തുടരുമെന്ന് സാമ്പത്തിക വൃത്തങ്ങള്‍ വിലയിരുത്തുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചാന്‍ കാരണമായി. സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് പോലുമില്ലാതെ പണമയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top