Deshabhimani

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1,080 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 10:38 AM | 0 min read

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,080 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,680 ആയി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ മാസം ആദ്യം 59,080 രൂപയായിരുന്നു സ്വർണവില. ​ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയായി.

ഈ മാസം ആദ്യം മുതൽ സ്വർണത്തിന്റെ വില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് വില ഇടിയാൻ കാരണം.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home