04 November Monday

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, 
പവന് 55,840 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024


കൊച്ചി > സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. തിങ്കൾ പവന് 160 രൂപ വർധിച്ച് 55,840 രൂപയും ​ഗ്രാമിന് 20 രൂപ വർധിച്ച് 6980 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന്  55,680 രൂപ എന്ന റെക്കോഡാണ്  മറികടന്നത്. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 60,443 രൂപ വേണം.
തുടർച്ചയായി മൂന്നാംദിവസമാണ് വില ഉയർന്നത്. മൂന്നുദിവസംകൊണ്ട് പവന് 1240 രൂപ വർധിച്ചു.  ഈ വർഷാരംഭത്തിൽ പവന് 46,840 രൂപയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top