Deshabhimani

സ്വർണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 11:31 AM | 0 min read

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് വില 57, 840ലെത്തി. ഇന്നലെ 58, 280 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ കുറഞ്ഞ് 5,916 രൂപയായി. 24 കാരറ്റിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,887 ആയി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 101  രൂപയാണ്.

ഈ മാസത്തെ സ്വർണവില (പവനിൽ)

ഡിസംബർ 01: 57,200

ഡിസംബർ 02: 56,720

ഡിസംബർ 03: 57,040

ഡിസംബർ 04: 57,040

ഡിസംബർ 05: 57,120

ഡിസംബർ 06: 56,920

ഡിസംബർ 07: 56,920

ഡിസംബർ 08: 56,920

ഡിസംബർ 09: 57,040

ഡിസംബർ 10: 57,640

ഡിസംബർ 11: 58,280

ഡിസംബർ 12: 58,280

ഡിസംബർ 13: 57,840



deshabhimani section

Related News

0 comments
Sort by

Home