മാറ്റമില്ലാതെ സ്വർണവില
കൊച്ചി > സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 56,920 രൂപയാണ് വില. ഗ്രാമിന് 7,115 രൂപയുമാണ്. ഇന്നലെ പവന് 200 രീപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യ ആഴ്ച പിന്നിടുമ്പോൾ സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. മൂന്നു ദിവസം മുമ്പ് സ്വർണവില വർധിച്ചിരുന്നു. ശേഷമാണ് വിലയിൽ കുറവുണ്ടായത്.
കഴിഞ്ഞ മാസം വില ഉയർന്ന് സർവകാല റെക്കോർഡായ 58,960ലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് 62,096 രൂപയും 18 കാരറ്റിന് 46,576 രൂപയുമാണ് വില. കൂടിയും കുറഞ്ഞുമിരിക്കുന്ന സ്വർണവില ഈ വർഷം അവസാനത്തോടെ ഉയരുമെന്നാണ് കണക്കുകൾ.
സ്വർണവില പവനിൽ
01 - 12- 2024 - 57,200 രൂപ
02 - 12- 2024 - 56,720 രൂപ
03 - 12- 2024 - 57,040 രൂപ
04 - 12- 2024 - 57,040 രൂപ
05 - 12- 2024 - 57,120 രൂപ
06 - 12- 2024 - 56,920 രൂപ
0 comments