11 December Wednesday

വീണ്ടും കുതിച്ച് സ്വർണവില; പവന് 600 രൂപ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് ഇന്ന് 600 രൂപ കൂടി. ഇതോടെ വില 58,400ലെത്തി. ഇന്നലെ 57,800 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന്റെ വില 75 രൂപ കൂടി 7,300ലെത്തി. ഈ ആഴ്ച ഇതുവരെ പവന് 2,920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000ൽ താഴെയായിരുന്നു ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാന വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ വില കൂടുകയാണ്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ വില 60,000 കടക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.

റഷ്യ-ഉക്രെയ്ൻ സംഘർഷമാണ് സ്വർണവില കൂടാൻ പ്രധാനകാരണം. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ന് അനുമതി നൽകിയതോടെ സാഹചര്യം വീണ്ടും രൂക്ഷമായിട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്നും മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണെന്നും റഷ്യ പറഞ്ഞത് ആ​ഗോള തലത്തിൽ ആശങ്കകൾ ശക്തമാക്കി. ഇതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് വീണ്ടും കൂടി.

 ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280

● 9-11-2024: 58,200

● 10-11-2024: 58,200

● 11-11-2024: 57,760

● 12-11-2024: 56,680

● 13-11-2024: 55,480

● 14-11-2024: 55,560

● 15-11-2024: 55,480

● 16-11-2024: 56,360

● 17-11-2024: 55,480

● 18-11-2024: 55,960

● 19-11-2024: 56,520

● 20-11-2024: 56,920

● 21-11-2024: 57,160

● 22-11-2024: 57,800

● 23-11-2024: 58,400
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top