09 November Saturday

സ്വർണവില വീണ്ടും കുതിക്കുന്നു; പവന് കൂടിയത് 520 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 520 രൂപ കൂടി വില 59,520ലെത്തി. ഇന്നലെ വില 59,000ത്തിലെത്തി റെക്കോഡിട്ടിരുന്നു. ഈ മാസം ആദ്യം മുതൽ തന്നെ റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില മുന്നേറുകയാണ്. ഒക്ടോബർ ഒന്നിന് 56,400 രൂപയായിരുന്നു വില. ഒക്ടോബർ 4, 5, 6, 12,13, 14 തീയതികളിൽ വില 56,960 രൂപയിലെത്തി. ഒക്ടോബർ 16നാണ് 57,000 കടന്നത്. ശനിയാഴ്ച 58,000വും കടന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ​ഗ്രാമിന് 65 രൂപ കൂടി 7,440 ആയി.

24 കാരറ്റ് സ്വർണത്തിന്റെ വില 64,928 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. ഇസ്രയേലിന്റെ ലബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വർണ വിലയിൽ കൂടുതൽ കുതിച്ചു ചാട്ടങ്ങൾക്ക് കാരണമാകും. ഈ വർഷം അവസാനത്തോടെ ഗ്രാമിന് 8,000 രൂപ വരെയെത്തിയേക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top