11 December Wednesday

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വർണവില 58, 720ലെത്തി. ഉടൻ തന്നെ വില 59,000 കടക്കുമെന്നാണ് കരുതുന്നത്. ഇന്നലെ പവന് 58,400 രൂപയായിരുന്നു വില. ​ഗ്രാമിന് 40 രൂപ കൂടി 7,340ലെത്തി.

24 കാരറ്റ് സ്വർണത്തിന് 64,056 രൂപയും 18 കാരറ്റിന് 48,048 രൂപയുമാണ് വില.  ഡോളർ സൂചികയിലെ കുതിപ്പാണ് ഇപ്പോഴത്തെ വർധനവിന്റെ പ്രധാന കാരണം. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. വെള്ളിക്ക് 2 രൂപ കൂടി ​ഗ്രാമിന് 112 രൂപയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top