09 November Saturday

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് 80 രൂപ കൂടി വില 56, 960ലെത്തി. വരും ദിവസങ്ങളിൽ വില 57,000 കടക്കാനാണ് സാധ്യത. രണ്ട് ദിവസമായി 160 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. ​ഗ്രാമിന്റെ വില 10 രൂപ വർധിച്ച് 7,120 രൂപയുമായി.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ വർധനവുണ്ടായത്. 24 കാരറ്റിന് 62, 136 രൂപയും 18 കാരറ്റിന് 46, 608 രൂപയുമാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top