06 October Sunday

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 320 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. 53,440 രൂപയാണ് ഇന്നത്തെ പവന്റെ വില. ഇന്നലെ പവന്  53,760 രൂപയായിരുന്നു വില. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു. പവന് 40 രൂപ കുറഞ്ഞ് 6, 680 രൂപയായി. ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ്  89 രൂപയായി. 24 കാരറ്റ് സ്വർണത്തിന് 58, 296 രൂപയും 18 കാരറ്റിന് 43, 728 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top