12 September Thursday

സ്വർണവിലയിൽ വർധന: പവന് കൂടിയത് 240 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 240 രൂപ വർധിച്ചു. നിലവിൽ 51, 840 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ഇന്നലെ 51, 600 രൂപയായിരുന്നു വില. ഇന്നലെ പവന് 400 രൂപ കൂടിയിരുന്നു. ഒരു ​ഗ്രാമിന്റെ വില 30 രൂപ വർധിച്ച് 6,480ലെത്തി.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 1280  രൂപയാണ് കൂടിയത്. പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വർണവില ഉയർന്നു തുടങ്ങിയത്. 24 കാരറ്റിന് പവന് 56, 552 രൂപയും 18 കാരറ്റിന് 42, 416 രൂപയുമാണ് വില. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാമിന്  90 രൂപയാണ് വില. ജൂലൈ 23നാണ് അടുത്ത കാലത്ത് സ്വർണത്തിന്റെ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 200 രൂപ കുറഞ്ഞ് വില 51, 960ലെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top