24 October Sunday

സ്വർണവില കുറഞ്ഞു; പവന്‌ 30,160 രൂപ

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപ കുറഞ്ഞ്‌ 30,160 രൂപയായി. . ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ വില

ഫെബ്രുവരി എട്ടിന്‌ സ്വര്‍ണത്തിന് ഗ്രാമിന് 3,785 രൂപയായിരുന്നു നിരക്ക്, പവന് 30,280 രൂപയും. ഫെബ്രുവരി മൂന്നിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്  രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,570.76 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top