03 June Saturday

സ്വർണവില പുതിയ നേട്ടത്തിൽ ; പവന്‌ 29,120 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കൊച്ചി> സ്വർണവില വീണ്ടും റെക്കോർഡ്‌ തകർത്ത്‌ കുതിച്ചു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 3,640 രൂപയാണ്വില.  ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. 

 ട്രോയ് ഔൺസ് സ്വർണത്തിന്1,543.40 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. അമേരിക്ക –ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്‍റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടാൻ കാരണം. ഇതിന്‍റെ ഒപ്പം കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില വീണ്ടും ഉയർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top