02 June Friday

സ്വർണവില കുതിക്കുന്നു; പവന്‌ 25000ലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കൊച്ചി> സംസ്‌ഥാനത്ത്‌ സ്വർണവില 25000ലേക്ക്‌ കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന്‌ വില24,920 രൂപയായി. എക്കാലത്തേയും ഉയർന്ന വിലയാണിത്‌. ഗ്രാമിന്‌ 3115 രൂപയാണ്‌ വില.

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണത്തിന്‌ വിലകൂടിയതാണ്‌ ഇവിടെയും പ്രതിഫലിച്ചത്‌. ഈ നില തുടരുകയാണെങ്കിൽ സ്വർണവില കാൽലക്ഷം രൂപയിലേക്കെത്തുമെന്നാണ്‌ സാമ്പത്തികവിദഗ്‌ധർ പറയുന്നത്‌.  രണ്ടരമാസത്തിനിടെ 2400 രൂപയാണ്‌ പവന്‌ കൂടിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top