21 September Saturday

സ്വർണവിലയിൽ വർധന: പവന് കൂടിയത് 160 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 160 രൂപ വർധിച്ചു. നിലവിൽ  51,560 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ഇന്നലെ 51,400 രൂപയായിരുന്നു. ഇന്നലെ പവന് 600 രൂപ കൂടിയിരുന്നു. ഒരു ​ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 6,445ലെത്തി. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ജൂലൈയിലെ ഏറ്റവും ഉയർന്ന വിപണ്വിലയിൽ എത്തിയിരുന്നു. വെള്ളിയുടെ വിലയിലും വർദ്ധനവുണ്ടായി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.10 രൂപയും കിലോഗ്രാമിന് 88,100 രൂപയുമാണ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top