14 August Friday

ഗോദ്റെജിന്റെ പുതിയ റെഫ്രിജറേറ്റര്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കൊച്ചി
രാജ്യത്തെ പ്രമുഖ ഗൃഹോപകരണ നിർമാതാക്കളായ ഗോദ്‌റെജ് അപ്ലയൻസസ് രണ്ട് പുതുതലമുറ റെഫ്രിജറേറ്ററുകൾ  വിപണിയിലെത്തിച്ചു. ഗോദ്‌റെജ് എഡ്ജ് റിയോ, ഗോദ്‌റെജ് എഡ്ജ് നിയോ റെഫ്രിജറേറ്ററുകൾ  മെച്ചപ്പെട്ട സംഭരണശേഷിയോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. 192 ലിറ്റർ വിഭാഗത്തിലുള്ള ഇവ 1192 മില്ലിമീറ്റർ ഉയരവും 16.3 ലിറ്റർ ശീതീകരണ ശേഷിയുമുള്ളതാണ്.  ഇന്ധനക്ഷമതയ്ക്കും വൈദ്യുതി ലാഭത്തിനും സഹായിക്കുന്ന ഇൻവെർട്ടർ സാങ്കേതികവിദ്യയുള്ളതിനാൽ കൂടുതൽ സമയത്തേക്ക് ശീതീകരണം നിലനിർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 14,000 രൂപമുതലാണ് വില.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top