21 May Tuesday

പൊട്ടില്ല ,പൊട്ടിത്തെറിക്കില്ല ഈ ഗ്യാസ‌് കുറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Mar 2, 2019


ഗ്യാസ് ചോർച്ചയും തീപടരുന്നതും തടയാൻ എന്തു ചെയ്യണമെന്ന‌് ഇന്നും പലർക്കും കൃത്യമായ ധാരണയില്ല.  പൊട്ടിത്തെറി ഭയന്ന‌് അടുക്കളയിലെ ഗ്യാസ‌് ബർണർ ഓൺ ചെയ്യാൻ ഭയക്കുന്നവർ ഇപ്പോഴുമുണ്ട‌്. എന്നാലിനി ഭയക്കാതെ ബർണർ ഓൺ ചെയ‌്തോളൂ. പൊട്ടിത്തെറിക്കാത്ത ഗ്യാസ‌് സിലിൻഡർ ഇന്ത്യയിലും നിർമിച്ചുതുടങ്ങി. കോൺഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന നൂതന പോളിമർ ഉൽപ്പാദന കമ്പനിയാണ് പുതിയ ഇനം സിലിൻഡറുമായെത്തിയത‌്. പുതിയ ബ്രാൻഡ് ‘ഗോഗ്യാസ് എലൈറ്റ്’ മുംബൈയിൽ വിപണിയിലിറങ്ങി.

സിലിൻഡർ ‘ഗ്യാസ് ഫൈബർ’ കൊണ്ടുണ്ടാക്കിയതും സാധാരണ സ്റ്റീൽ സിലിൻഡറിനെ അപേക്ഷിച്ച് കനം കുറഞ്ഞതുമാണെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അനിൽ ജെയിൻ പറഞ്ഞു. തുരുമ്പെടുക്കാത്തതും അധിക ചൂടും തീയും പ്രതിരോധിക്കാൻ കഴിവുള്ളതും നൂറുശതമാനം പുനരുപയോഗിക്കാവുന്നതുമാണ്. എന്നാൽ, വില 20 മുതൽ 25ശതമാനംവരെ കൂടും. സാധാരണ സിലിൻഡറുകൾക്ക്‌ 16 വർഷമാണ് സംഭരണ കാലാവധിയെങ്കിൽ ഇവയ്ക്ക‌് 20 വർഷമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പൊട്ടിത്തെറിക്കാത്ത സിലിൻഡർ ഉൽപ്പാദകരാണ് ‘ഗോഗ്യാസ് എലൈറ്റ്’.


പ്രധാന വാർത്തകൾ
 Top