23 August Friday

അമൂലിന്റെ അടുത്ത ലക്ഷ്യം 50,000 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

അമൂൽ എന്ന ബ്രാൻഡിനുകീഴിൽ ക്ഷീരോൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ​ഗുജറാത്ത് കോ–-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) സമീപഭാവിയിലേക്കുള്ള ബിസിനസ് ലക്ഷ്യം പ്രഖ്യാപിച്ചു. 2020-–-21 സാമ്പത്തികവർഷത്തോടെ വാർഷികവരുമാനം 50,000 കോടി രൂപയിൽ എത്തിക്കുന്നതിനാണ് ഫെഡറേഷൻ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ 45–-ാമത് വാർഷിക പൊതുയോ​ഗം പ്രഖ്യാപിച്ചു.

ദീർഘകാലാടിസ്ഥാനത്തിൽത്തന്നെ ആ​ഗോളവിപണിയിലെ ഏറ്റവും വലിയ ഡെയ‌്‌റി ബ്രാൻഡായി മാറുന്നതിനുള്ള വൻ പദ്ധതിയാണ് അമൂൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി അമൂലിന്റെ പാൽ സംസ്കരണശേഷി പ്രതിദിനം 360 ലക്ഷം ലിറ്ററാക്കി ഉയർത്തിയെന്നും അടുത്ത രണ്ടുവർഷത്തിനുള്ളിൽ പ്രതിദിനം 400 ലക്ഷം ലിറ്ററാക്കി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജിസിഎംഎംഎഫ് മാനേജിങ് ഡയറക്ടർ ആർ എസ് സോധി വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 33,150 കോടി രൂപയുടെ വിൽപ്പനയാണ് ജിസിഎംഎംഎഫ് കൈവരിച്ചത്. ഫെഡറേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ഷീരകർഷകർക്ക് നൽകുന്ന പ്രതിഫലത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 105 ശതമാനത്തിന്റെ വർധന വരുത്തിയതായി കമ്പനി പറയുന്നു. 2.6 ദശലക്ഷത്തിലേറെ വരുന്ന ക്ഷീരകർഷകരുടെ കൂട്ടുസംരംഭമാണ് ​ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള ജിസിഎംഎംഎഫ്. നിലവിൽ ആ​ഗോള ക്ഷീരോൽപ്പന്ന വിപണിയിൽ ഒമ്പതാംസ്ഥാനമാണ് അമൂലിനുള്ളത്.


പ്രധാന വാർത്തകൾ
 Top