കൊച്ചി > കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതിയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ എ വി പ്രസാദ്നഗറില്‍ (കളമശേരി റെസ്റ്റ്ഹൌസ്) വ്യാപാരിവ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്തു. ഓണ്‍ലൈന്‍ വ്യാപാരംമൂലം മൊബൈല്‍ഫോണ്‍ വ്യാപാരത്തിലുണ്ടായ പ്രതിസന്ധി മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യപ്രഭാഷണം നടത്തി. മൊബൈല്‍ ഫോണ്‍ വ്യാപാരിസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഗിരീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി വി ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സെക്രട്ടറി ടി എം അബ്ദുള്‍ വാഹിദ്, വയനാട് ജില്ലാ സെക്രട്ടറി വി കെ തുളസീദാസ്, സംസ്ഥാന കമ്മിറ്റി അംഗം ഇ എന്‍ അബ്ദുള്‍ മനാഫ്, മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് ടി എം ഫയാസ്, സെക്രട്ടറി സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സെക്രട്ടറി സി കെ ജലീല്‍ സ്വാഗതവും മൊബൈല്‍ ഫോണ്‍ സമിതി സംസ്ഥാന ട്രഷറര്‍ നിസാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡന്റായി സി കെ ജലീലിനെയും സെക്രട്ടറിയായി സി വി ഇക്ബാലിനെയും ട്രഷററായി നിസാര്‍ അഹമ്മദിനെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..