മധുര > ''രാജ്യത്തിന്റെ ഭാവി നിര്ണയിക്കുന്നത്ത പുതുതലമുറയാണ്. സു വെങ്കടേശനേപ്പോലുള്ള ധിഷണാശാലികളായ നേതാക്കളെ തേടിപ്പിടിച്ച് വോട്ട് ചെയ്യൂ. നിരാശരാകേണ്ടി വരില്ല. തമിഴന്റെയും മധുരയുടെയും ചരിത്രം ലോകത്തോട്േ വിളിച്ചുപറഞ്ഞ സു വെങ്കടേശന്റെ ജയം നമ്മുടെയും ജയമാണ്ു. വെങ്കടേശനൊപ്പം ജയിച്ചുകയറാം,''-പറയുന്നത് സമുദ്രക്കനിയാണ്. സിനിമയ്ക്കകത്തും പുറത്തും ഉറച്ച നിലപാടുകളുടെ ദ്രാവിഡ പരിവേഷമായ സമുദ്രക്കനിയുടെ വാക്കുകള്‍ ആവേശത്തോടെ നെഞ്ചേറ്റുകയാണ് വീരത്തമിഴ് പാടുന്ന മധുരയുടെ മക്കള്‍.
''രാഷ്ട്രീയത്തിനും അപ്പുറമുള്ള സൗഹൃദമാണ് സിപിഐ എം മധുര ലോകസഭാ സ്ഥാനാര്‍ഥി സു വെങ്കടേശനുമായുള്ളത്. ലോകമറിയാത്ത കീഴടിയിടെ ഗവേഷണ ഖനിയില്‍ (archaeological site) പുരാതന വസ്തുക്കള്‍ക്കൊപ്പം മണ്‍മറഞ്ഞുകിടന്ന തമിഴ് ചരിത്രത്തെ വെളിച്ചത്ത് കൊണ്ടുവന്ന കൂട്ടുകാരന്. കാവല്കോട്ടത്തിലൂടെ മധുരാചരിത്രം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ തോഴന്.
വേല്‍പാരി എന്നൊരു നേതാവ് ഉണ്ടായിരുന്നു എന്ന് തമിഴ്് മക്കളെ ബോധ്യപ്പെടുത്തിയ എഴുത്താളന് (കഥാകാരന്). പാരി എന്നാല്‍ മുല്ലയ്ക്ക്് വളരാന്‍ തേര് കൊടുത്ത ദാനശീലന് എന്ന് മാത്രമേ താനടക്കമുള്ള തമിഴ്നാകട്ടുകാര്ക്ക് അറിയൂ. എന്നാല്‍ വെറും ദാനശീലന് മാത്രമായിരുന്നില്ല പാരി, ഉയര്‍ന്ന മാനവികത പുലര്‍ത്തിയ രാജാവും ധീരനായ പോരാളിയും അനിഷേധ്യനായ നേതാവുമൊക്കെ ആയിരുന്നു എന്ന് തമിഴ് മക്കള്‍ മനസ്സിലാക്കിയത് സു വെങ്കടേശന്റെ വാക്കുകളില്‍ കൂടിയാണ്്.
ഇതിനെല്ലാം ഉപരി ജനങ്ങളിലൊരാളായി അവരുടെ പ്രശ്നങ്ങള്‍ അറിഞ്ഞ ഇടപെട്ട് പരിഹാരം കാണാന്‍ മുന്നില്‍ നില്ക്കുന്ന ജനനായകന്, പൊതുപ്രവര്ത്തകന്. സു വെങ്കിടേശന്റെ വിജയം നമ്മുടെ വിജയമാണ്. സു വെങ്കടേശന് അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ വോട്ട് ചെയ്യൂ. നമുക്കും ജയിച്ചുകയറാം, അദ്ദേഹത്തോടൊപ്പം. സമുദ്രക്കനി പറഞ്ഞുനിര്‍ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..