21 September Saturday

VIDEO - കേരളത്തിന്റെ യുവശബ്‌ദമായി വി പി സാനുവിനെ വിജയിപ്പിക്കണം‐ പ്രകാശ്‌ രാജ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

കൊച്ചി > മലപ്പുറം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി പി സാനുവിനെ വിജയിപ്പിക്കണമെന് ആഹ്വാനവുമായി നടൻ പ്രകാശ്‌ രാജ്‌. ബംഗളൂരുവിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രകാശ്‌ രാജ്‌ വീഡിയോയിലൂടെയാണ്‌ സാനുവിനെ വിജയാ്ശംസകൾ അറിയിച്ചത്‌.

''സ്വയം ഒരു സ്ഥാനാർഥിയായ എനിക്ക്‌ ചില സ്ഥാനാർഥികളെ നിർബന്ധമായും ജയിപ്പിക്കണമെന്ന്‌ അവിടുത്തെ വോട്ടർമാരോട്‌ പറയണമെന്നുണ്ട്‌. അതിൽ ഒരാളാണ്‌ മലപ്പുറം മണ്ഡലത്തിൽ നിന്ന്‌ മത്സരിക്കുന്ന വിദ്യാർഥി നേതാവ്‌ വി പി സാനു. രാജ്യത്തെ വിദ്യാർഥി സമരങ്ങളുടെ മുൻനിനരയിലുള്ള യുവാവായ സാനു എന്തായാലും ജയിച്ച്‌ പാർലമെന്റിലെത്തണം. യോഗ്യരായ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോഴാണ്‌ നമ്മൾ ജയിക്കുന്നത്‌. കേരളത്തിലെ ജനങ്ങൾ യുവത്വത്തിന്റെ പ്രതിനിധിയായി സാനുവനെ തെരഞ്ഞെടുക്കണം''‐ പ്രകാശ്‌ രാജ്‌ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top