Deshabhimani

മന്ത്രി വി എസ്‌ സുനിൽകുമാറിനെ ആർഎസ്‌എസ്‌ കാര്യവാഹക്‌ എന്ന്‌ വിശേഷിപ്പിച്ച്‌ സംഘപരിവാർ ട്വിറ്റർ പ്രചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2018, 07:32 AM | 0 min read

കൊച്ചി > മന്ത്രി വി എസ്‌ സുനിൽകുമാറിനെ ‘ആർഎസ്‌എസ്‌ കാര്യവാഹക്‌ ആക്കി‘ സംഘപരിവാർ നുണപ്രചരണം. കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പൊലീസ്‌ ഉദ്യോഗസ്ഥർക്കും വളണ്ടിയർമാർക്കും ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രം ഉപയോഗിച്ചാണ്‌ ആർഎസ്‌എസ്‌ നെക്‌സ്റ്റ്‌ഡോർ എന്ന ട്വിറ്റർ ഹാൻഡിൽ ദേശീയതലത്തിൽ നുണപ്രചരണത്തിന്‌ ശ്രമിച്ചത്‌.

ആറാട്ടുപുഴ ബണ്ട്‌ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രം മന്ത്രി വി എസ്‌ സുനിൽ കുമാർ ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ്‌ ആർഎസ്‌എസ്‌ വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയത്‌.

‘‘പൊലീസ്‌ മേധാവിയോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർഎസ്‌എസ്‌ കാര്യവാഹക്‌. പരമാവധി പ്രചരിപ്പിക്കൂ... റീട്വീറ്റ്‌ ചെയ്‌ത്‌ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നാം ചെയ്യുന്ന കാര്യങ്ങൾ ലോകത്തെ അറിയിക്കൂ’’ ‐ എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്‌. 

എന്നാൽ ചിത്രത്തിൽ നിന്നും വി എസ്‌ സുനിൽകുമാറിനെ തിരിച്ചറിഞ്ഞവർ കൈയോടെ പിടികൂടിയതോടെ നുണപ്രചരണം പൊളിഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിയാണിതെന്നും ആർഎസ്‌എസിന്‌ പ്രചരിപ്പിക്കാൻ സ്വന്തമായി ഒന്നും ഇല്ലാത്തതിനാലാണ്‌ ഈ ഗതികേടെന്നും പരിഹാസവുമായി സോഷ്യൽമീഡിയ രംഗത്തെത്തിയതോടെ കള്ളപ്രചരണം തിരിച്ചടിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home