Deshabhimani

മുംബൈയിൽ നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാബോട്ടുമായി കൂട്ടിയിടിച്ചു; 13 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 09:37 PM | 0 min read

മുംബൈ
മുംബൈ കടല്‍ത്തീരത്ത് 110 പേരുമായി പോയ യാത്രാബോട്ടില്‍ നാവികസേനയുടെ സ്‌പീഡ് ബോട്ട് ഇടിച്ചുകയറി. 13 മരണം സ്ഥിരീകരിച്ചു. മൂന്നുപേരുടെ നില ​ഗുരുതരം.  94 പേരെ രക്ഷപ്പെടുത്തി. മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ​ഗേറ്റ്‍വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റ ദ്വീപിലേക്ക് പോയ നീൽ കമൽ ബോട്ടിലാണ് എഞ്ചിൻ ട്രയൽ നടത്തിയിരുന്ന നാവികസേനയുടെ സ്പീഡ്‌ബോട്ട്‌ ഇടിച്ചുകയറിയത്. സ്പീഡ്‌ബോട്ടിൽ അഞ്ചുപേരുണ്ടായിരുന്നു. ബുധന്‍ വൈകിട്ട് നാലിനായിരുന്നു സംഭവം.

കൊല്ലപ്പെട്ടവരിൽ നാവികസേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ബോട്ട് മുങ്ങിയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ്​ കൂട്ടിയിടിയാണെന്ന്  വ്യക്തമായത്.
അപകട സമയത്തെ  ദൃശ്യം പുറത്തുവന്നു. മുങ്ങിയ യാത്രബോട്ടിൽനിന്ന് ആളുകളെ നാവികസേനയും കോസ്റ്റ്​ഗാർഡും  മുംബൈ പൊലീസും ചേർന്ന്‌ രക്ഷപ്പെടുത്തി.  തുറമുഖ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Home