കള്ളക്കുറിച്ചി മദ്യദുരന്തം: സിബിഐ അന്വേഷണത്തിന് എതിരായ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി> കള്ളക്കുറിച്ചി വിഷമദ്യദുരന്തം സിബിഐ അന്വേഷിക്കുന്നതിന് എതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. 67 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ മതിയായ കാരണമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ ജെ പി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് തുടർന്ന് അപ്പീൽ തള്ളുകയായിരുന്നു.
Related News

0 comments