എൻസിപി വിഷയം എൽഡിഎഫിന്റെ മുന്നിൽ വരേണ്ട പ്രശ്‌നമല്ലെന്ന് ടി പി രാമകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 10:52 AM | 0 min read

തിരുവനന്തപുരം > എൻസിപി വിഷയം എൽഡിഎഫിന്റെ മുന്നിൽ വരേണ്ട വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അങ്ങനെയൊരു വിഷയം മുന്നണിയുടെ മുന്നിൽ വന്നിട്ടുമില്ല. എ കെ ശശീന്ദ്രൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ്. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ആണെന്നും വിഷയം മന്ത്രിസഭ തീരുമാനിക്കട്ടെയെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

അതേസമയം തോമസ് കെ തോമസ് മന്ത്രിയാവുന്നതിന് തന്റെ മന്ത്രിസ്ഥാനം തടസമല്ലെന്ന് എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാർടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാവണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടത്. എൻസിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും താൻ രാജിവച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഒരു കാര്യവും എൻസിപിയിൽ നടക്കുന്നില്ല. തോമസ് കെ തോമസ് ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്ക ലംഘനമോ പാർടി വിരുദ്ധതയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home