Deshabhimani

ലൈംഗികാതിക്രമം: കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 09:05 AM | 0 min read

ന്യൂഡൽഹി > സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവരുടെ ലൈംഗികശേഷി രാസവസ്തുക്കൾ ഉപയോഗിച്ച്‌ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും  നോട്ടീസയച്ചു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവമടക്കം ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ജനുവരിയിൽ വിശദമായി പരിഗണിക്കും.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അതിവേഗ കോടതികള്‍ ആറ് മാസത്തിനുള്ളല്‍ തീര്‍ക്കുന്ന തരത്തില്‍ വേഗത്തിലാക്കണം, വിചാരണ തുടങ്ങും വരെ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജാമ്യം അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.



deshabhimani section

Related News

0 comments
Sort by

Home