ഗുജറാത്തിൽ 6000 കോടിതട്ടിപ്പ്; ബിജെപി നേതാവ് മുങ്ങി

ഗാന്ധിനഗർ > ഗുജറാത്തിൽ 6000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് ഭൂപേന്ദ്രസിങ് സാലയെ പിടികൂടാനാകാതെ അധികൃതർ. വടക്കന്‍ ഗുജറാത്തിലെ സബർക്കന്ത ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിഇസഡ് ഗ്രൂപ്പിന്റെ മേധാവിയായ സാല അഞ്ചുകേസുകളിൽ അന്വേഷണം നേരിടുണ്ട്. സാലയ്ക്കെതിരെ 49 പേർ തട്ടിപ്പ് ആരോപണവുമായി രംഗത്തുവന്നിരുന്നു.
എങ്കിലും നവംബർ 26ന് ഇയാളുടെ ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തിയതിന് ശേഷം ഒളിവിൽപ്പോയ സാലയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പതിനെട്ട് ശതമാനംവരെ പലിശ വാഗ-്ദാനം നൽകി നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ബിജെപി ഉന്നതരുമായി ബന്ധമുള്ള സാലയെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്.
Tags
Related News

0 comments