ഹിമാചലിൽ ബിടെക് വിദ്യാർഥി ജീവനൊടുക്കി; പരീക്ഷാ തോൽവിയെ തുടർന്നെന്ന് സംശയം

ഷിംല > ഹിമാചൽ പ്രദേശിൽ ബിടെക് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷാ തോൽവിെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. ഹമീപൂർ ജില്ലയിലെ കല്യാണ സ്വദേശി പങ്കജ് (17) ആണ് മരിച്ചത്. പണ്ടോഗയിലെ സ്വകാര്യ സ്ഥാപനത്തിലെ ബിടെക് വിദ്യാർഥിയാണ് പങ്കജ്.
വെള്ളിയാഴ്ച രാത്രി ബൈഹാലി മൊഹല്ലയിലാണ് സംഭവം. മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് പങ്കജ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. പങ്കജിനെ മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും മറുപടി നൽകിയില്ല. തുടർന്ന് ഇവർ മുറിലെത്തിയപ്പോഴാണ് പങ്കജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പങ്കജിനെ താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നു. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഉന പൊലീസ് സൂപ്രണ്ട് രാകേഷ് സിംഗ് പറഞ്ഞു.
Related News

0 comments