ഭരണഘടനയ്ക്ക് എതിരായ കടന്നാക്രമണം: ബൃന്ദ കാരാട്ട്

ന്യൂഡൽഹി
അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവ് വിഎച്ച്‌പി വേദിയിൽ നടത്തിയ വിദ്വേഷ പ്രസംഗം ഭരണഘടനയ്‌ക്ക് നേരെയുള്ള കടന്നാക്രമണം ആണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സത്യപ്രതിജ്ഞ ലംഘനം നടത്തുകയും നീതിന്യായവ്യവസ്ഥയ്‌ക്ക് കളങ്കമേൽപ്പിക്കുകയും ചെയ്‌ത ജഡ്‌ജിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബൃന്ദ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് കത്തയച്ചു.
മുതിർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥൻ വിഭാഗീയത വളർത്തുന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ജുഡീഷ്യറിയുടെ പെരുമാറ്റച്ചട്ട ലംഘനമല്ലേയെന്ന് ബൃന്ദ ചോദിച്ചു. കോടതിയുടെ പരിഗണനയിലുള്ളതോ പാർലമെന്റ് നിലവിൽ പരിഗണിക്കുന്നതോ ആയ ഏക സിവിൽ കോഡ്, വഖഫ് ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ ജഡ്‌ജിക്ക് പരാമർശം നടത്താനാകുന്നത് എങ്ങനെയാണ്. നീതിന്യായ വ്യവസ്ഥയ്‌ക്ക് കളങ്കമേൽപ്പിച്ച അദ്ദേഹത്തിന് ന്യായാധിപനായി തുടരാൻ അവകാശമില്ലെന്നും കത്തിൽ ബൃന്ദ പറഞ്ഞു.
Related News

0 comments