Deshabhimani

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണം ; ഇന്ത്യ കൂട്ടായ്‌മ ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 02:10 AM | 0 min read


ന്യൂഡൽഹി
ഒന്നര വർഷത്തിലേറെയായി കലാപഭരിതമായ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ ജന്തർ മന്തറിൽ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ധർണ നടത്തി.  

ഉടൻ മണിപ്പുർ സന്ദർശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ നിവേദനം നൽകി. നീണ്ടുപോകുന്ന നിശാനിയമം, ഇന്റർനെറ്റ്‌ നിരോധനം, വിലക്കയറ്റം, മരുന്ന്‌ ക്ഷാമം, ദേശീയ പാത ഉപരോധം, തട്ടിക്കൊണ്ടുപോകലുകൾ എന്നിവ ജനങ്ങളെ അരക്ഷിതാവസ്ഥയിൽ എത്തിച്ചുവെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സിപിഐ എം കോ–-ഓർഡിനേറ്ററും പൊളിറ്റ്‌ബ്യൂറോ അംഗവുമായ പ്രകാശ്‌ കാരാട്ട്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ്‌ ലോക്‌സഭ കക്ഷി ഉപനേതാവ്‌ ഗൗരവ്‌ ഗൊഗോയ്‌, എംപിമാരായ രാജാറാം സിങ്‌ കുഷ്‌വാഹ, ജോതിമണി, ജോൺ ബ്രിട്ടാസ്‌, ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, റബികുൽ ഹുസൈൻ, സലോങ്‌ സംഗ്‌മ, സുപോൺ മെരിൻ ജാമിർ, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, മണിപ്പുർ മുൻ മുഖ്യമന്ത്രി  ഒക്രം  ഇബോബി സിങ്‌, സിപിഐ എം മണിപ്പുർ സംസ്ഥാന സെക്രട്ടറി ശാന്ത ക്ഷത്രിമയൂം, യോഗേന്ദ്ര യാദവ്‌, ആരിഫ്‌ സിദ്ദിഖ്‌(എസ്‌എഫ്ഐ), ഉദയ്‌ ഛിബ്‌(യൂത്ത്‌ കോൺഗ്രസ്‌) തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home