പോഷ് നിയമ പരിധിയിൽ രാഷ്ട്രീയപാർടികളെ കൊണ്ടുവരണം; തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി > തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർടികളെ കൊണ്ടുവരണമെന്ന ഹർജിയിൽ ഇടപെട്ട് സുപ്രീംകോടതി. വിഷയം ആദ്യം തെരഞ്ഞെടുപ് കമീഷന്റെ മുന്നിലാണ് ഉന്നയിക്കേണ്ടതെന്നും കമീഷൻ ഇടപെട്ടില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഹർജിക്കാരോട് നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻമോഹൻ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിർദേശം. സുപ്രീംകോടതി അഭിഭാഷകയായ എം ജി യോഗമായയാണ് ഹർജി നൽകിയത്.
ഹർജിക്കാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത നിയമം എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ ഉൾക്കൊള്ളുന്നുവെന്ന് കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപനങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നുവെന്ന് ശോഭ ഗുപ്ത അറിയിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Tags
Related News

0 comments