സ്റ്റേജിൽ പന്നിയെ കൊന്നുഭക്ഷിച്ചു; നാടക നടൻ പൊലീസ് പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 01:21 PM | 0 min read

ഭുവനേശ്വർ > നാടകത്തിനിടെ വേദിയിൽ വച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. രാമായണം നാടകത്തിൽ അസുരന്‍റെ വേഷം ചെയ്ത നാടക നടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. സംഭവത്തിൽ അസുരന്‍റെ വേഷം ചെയ്ത ബിംബാദർ ഗൗഡയെയും സംഘാടകരിലൊരാളെയുമാണ് പൊലീസ് കസ്റ്രഡയിലെടുത്തത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്  നിയമസഭയിൽ ചർച്ചയായായിരുന്നു. മൃഗ സംരക്ഷണ പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. സംഭവത്തിൽ മൃഗാവകാശ സംഘടനകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാമായണത്തിലെ അസുരന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ പന്നിയുടെ വയർ കീറി സ്റ്റേജിൽവെച്ചു തന്നെ ഭഷിക്കുകയായിരുന്നു നടൻ.



deshabhimani section

Related News

0 comments
Sort by

Home