മഹാരാഷ്ട്രയിൽ എടിഎം തകർത്ത് 23 ലക്ഷം കവർന്നു; മോഷ്ടാക്കൾക്കായി തിരച്ചിൽ

മുംബൈ > മഹാരാഷ്ട്രയിൽ എസ്ബിഐ എടിഎം തകർത്ത് 23 ലക്ഷം കവർന്നു. മോഷ്ടാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സോളാപൂർ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
മോഷണം റെക്കോർഡ് ചെയ്യപ്പെടാതിരിക്കാൻ എടിഎമ്മിലെ സിസിടിവി ക്യാമറയിൽ മോഷ്ടാക്കൾ ദ്രാവകം തളിച്ചുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബർഷി ശാഖയുടെ എടിഎമ്മിലാണ് കവർച്ച നടന്നത്.
ഇന്ന് പുലർച്ചെ നാലോടെ ബാങ്കിന്റെ ഷട്ടർ തകർത്താണ് കവർച്ചക്കാർ എടിഎം ബൂത്തിൽ കയറിയത്. 23 ലക്ഷം രൂപയുമായാണ് മോഷ്ടാക്കൾ കടന്നതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അജ്ഞാതരായ പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Related News

0 comments