വീട്ടിലെ ജോലികൾ ചെയ്തില്ല; മകളെ കുക്കറുകൊണ്ട് അടിച്ചുകൊന്ന് പിതാവ്

സൂറത്ത് > വീട്ടുജോലി ചെയ്യാതിരുന്നതിനെത്തുടർന്ന് മകളെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്. ഗുജറാത്തിലെ സൂറത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് സൂറത്ത് സ്വദേശിയായ പിതാവ് മുകേഷ് പര്‍മര്‍(40) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി മൊബൈലില്‍ കളിച്ചിരുന്നതില്‍ മുകേഷ് പ്രകോപിതനാവുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് പ്രഷര്‍ കുക്കര്‍ കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയില്‍ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Related News

0 comments