Deshabhimani

തമിഴ്നാട്ടിൽ മൂന്നംഗ കുടുംബത്തെ കവർച്ചക്കാർ വെട്ടിക്കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 01:07 PM | 0 min read

ചെന്നൈ > തമിഴ്നാട്ടിൽ മൂന്നം​ഗ കുടുംബത്തെ കവർച്ചക്കാർ കൊലപ്പെടുത്തി. തിരുപ്പൂരിലെ സേമലൈ ​ഗൗണ്ടൻപാളയം വില്ലേജിലാണ് സംഭവം. വെള്ളി പുലർച്ചെയോടെയാണ് കൊല നടന്നത്. ദൈവസി​ഗാമണി, ഭാര്യ അമലത്താൾ, മകൻ സെന്തിൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരുപ്പൂരിൽ ഫാം ഹൗസ് നടത്തുകയാണ് ദൈവസി​ഗാമണി. ഐടി ജീവനക്കാരനായ സെന്തിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കോയമ്പത്തൂരാണ് താമസിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാനായി വ്യാഴാഴ്ച രാത്രിയാണ് സെന്തിൽ ഫാംഹൗസിലെത്തിയത്.

വീടിനു പുറത്ത് ശബ്ദം കേട്ട് ഇറങ്ങിനോക്കിയ ദൈവസി​ഗാമണിയെ കവർച്ചക്കാർ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ ദൈവസി​ഗാമണി സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ശബ്ദം കേട്ടെത്തിയ അമലത്താളിനെയും അക്രമികൾ കൊലപ്പെടുത്തി. തുടർന്ന് വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന സംഘം ഉറങ്ങുകയായിരുന്ന സെന്തിലിനെയും കൊലപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടിച്ചു.

വെള്ളി രാവിലെയാണ് വിവരം പുറത്തറിയുന്നത്. അവിനാശിപാളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home