ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി: യുവാവ് പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 02:40 PM | 0 min read

റാഞ്ചി > ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 50 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ കുന്തി ജില്ലയിലാണ് സംഭവം. 25കാരനായ നരേഷ് ഭെൻ​ഗ്രയാണ് അറസ്റ്റിലായത്. ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുകയാണ് യുവാവ്. ജോർദാ​ഗ് വില്ലേജിനു സമീപം തെരുവുനായ്ക്കൾ മനുഷ്യന്റെ കൈ കടിച്ചുവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം വെളിപ്പെട്ടത്.

കഴിഞ്ഞ രണ്ടുവർഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെവച്ചാണ് തമിഴ്‌നാട് സ്വദേശിയായ 24കാരിയുമായ യുവാവ് ലിവ് ഇൻ റിലേഷൻഷിപ്പിലായത്. ഈ ബന്ധം തുടരുന്നതിനിടയിൽ തന്നെ നാട്ടിൽ ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. തുടർന്ന് തിരികെ തമിഴ്നാട്ടിൽ മടങ്ങിയെത്തുകയും യുവതിയോടൊത്ത് താമസിക്കുകയും ചെയ്തു. നവംബർ എട്ടിനാണ് കൊല നടക്കുന്നത്. യുവതിയുമായി നരേഷ് ജാർഖണ്ഡിലെത്തി. എന്നാൽ ഇവരെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനു പകരം വീടിന് സമീപത്തുള്ള കാട്ടിലെത്തിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേ​​ഹം 50 കഷ്ണങ്ങളാക്കി.

കൊലയ്ക്ക് മുമ്പ് ഇയാൾ യുവതിയെ ലൈം​ഗികമായി ഉപദ്രവിച്ചിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം ഉൾക്കാട്ടിൽ തന്നെ ഉപേക്ഷിച്ചു. ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ യുവതി സമ്മർദം ചെലുത്തിയിരുന്നു. തുടർന്നാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. യുവതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തിൽനിന്നു കണ്ടെത്തി.



deshabhimani section

Related News

0 comments
Sort by

Home