Deshabhimani

യുപിയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം, 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 01:39 AM | 0 min read


ഝാൻസി
ഉത്തര്‍പ്രദേശ് ഝാൻസിയിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പത്തു നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ 37 പേരെ രക്ഷപ്പെടുത്തി. മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽകോളേജിലെ  നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാ​ഗത്തിൽ വെള്ളി രാത്രി 10.45നാണ് സംഭവം.  ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.



deshabhimani section

Related News

0 comments
Sort by

Home