Deshabhimani

സൽമാൻ ഖാന് വീണ്ടും വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 01:20 PM | 0 min read

ന്യൂഡൽഹി > ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തിന്റേതെന്ന് പറഞ്ഞ് ഇന്നലെ രാത്രിയാണ് മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുരക്ഷ വർധിപ്പിച്ചു.

ഭീഷണി സന്ദേശത്തെ തുടർന്ന് വർലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു. സൽമാൻ ഖാന് ലഭിക്കുന്ന നാലാമത്തെ വധഭീഷണിയാണിത്.

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻ ഖാനും ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്കും നേരെ വധഭീഷണി വ്യാപകമായിരുന്നു. ബോളിവുഡ് നടൻ ഷാരൂഖ് ഖാന് നേരെയും കഴിഞ്ഞ ദിവസം വധഭീഷണിയുണ്ടായിരുന്നു.



 



deshabhimani section

Related News

0 comments
Sort by

Home