Deshabhimani

കൊൽക്കത്തയിലെ ബലാത്സംഗക്കൊല: വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തില്ലെന്ന് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 08:49 PM | 0 min read

കൊൽക്കത്ത > കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി. വിചാരണ പശ്ചിമ ബം​ഗാളിനു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിയത്. പൊലീസിലും ജുഡീഷ്യറിയിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാൽ കോസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു അഭിഭാഷകന്റെ ഹർജി. എന്നാൽ ഹർജിയിലെ ആവശ്യം കോടതി അം​ഗീകരിച്ചില്ല. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. സഞ്ജയ് റോയിയെ മാത്രമാണ് കേസിൽ ഇതുവരെ പ്രതി ചേർത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home