Deshabhimani

സൽമാൻ ഖാന് വധഭീഷണി: ലോറൻസ് ബിഷ്ണോയ്‌ ആരാധകൻ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 06:18 PM | 0 min read

മുംബൈ > നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ഭിക്കാറാം എന്നയാളെ കർണാടകത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്. മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചായിരുന്നു ഭീഷണി. ഒന്നുകിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയമെന്നും അല്ലെങ്കിൽ അഞ്ച് കോടി നൽകണമെന്നുമായിരുന്നു ഭീഷണി സന്ദേശം.

കെട്ടിട നിർമാണ തൊഴിലാളിയാണ് ഭിക്കാറാം. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്‌യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home