Deshabhimani

പുതുച്ചേരിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 05:05 PM | 0 min read

പുതുച്ചേരി > മുംബൈ സ്വദേശിനിയായ 16കാരി പുതുച്ചേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായി. മുംബൈയിൽ നിന്ന് ദീപാവലി അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പമെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. ഓട്ടോ ഡ്രൈവറും നാല് ഐടി ഉദ്യോ​ഗസ്ഥരുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഒക്ടോബർ 30നായിരുന്നു സംഭവം. അച്ഛനമ്മമാരോടുള്ള തർക്കത്തെത്തുടർന്ന് പുതുച്ചേരിയിലെ ബന്ധുവീടിനു പുറത്തിറങ്ങി നിന്ന പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ ശേഷം വീട്ടിലെത്തിച്ചു. തുടർന്ന് മദ്യം നൽകി പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ബീച്ചിന്റെ പരിസരത്ത് ഉപേക്ഷിച്ചു.

ബീച്ചിൽ വച്ച് ഐടി ഉദ്യോ​ഗസ്ഥരായ യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെടുകയും ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് നവംബർ 1നാണ് കുട്ടിയെ ബീച്ച് റോഡിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ പുതുച്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവറെയും ഒഡിഷ, തെലങ്കാന സ്വദേശികളായ ഐടി ഉദ്യോ​ഗസ്ഥരെയും പൊലീസ് അറസ്റ്റ് ചെയ്തു.



deshabhimani section

Related News

0 comments
Sort by

Home