കർണാടകത്തിൽ 
വഖഫ്‌ ഭൂമിയെ ചൊല്ലി സംഘർഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 11:37 PM | 0 min read

ബംഗളൂരു
കർണാടക ഹവേരിയിൽ വഖഫ്‌ ഭൂമിയുടെ പേരിൽ സംഘർഷം. വഖഫിന്റെ കീഴിലുള്ള ഭൂമി തിരിച്ച്‌ പിടിക്കാനുള്ള ഉത്തരവിനെതുടർന്നാണ്‌ ഒരു വിഭാഗം കല്ലേറും ആക്രമണവും നടത്തിയത്‌. ബുധനാഴ്‌ച രാത്രി കാഡ്‌കോലിയിൽ പ്രദേശിക മുസ്ലിം നേതാവിനുൾപ്പെടെ അഞ്ചുപേർക്ക്‌ പരിക്കേറ്റു. മുസ്ലിം സമുദായാംഗങ്ങളുടെ വീടുകൾക്കുനേരെയും കല്ലേറുണ്ടായി.

ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശം വഖഫ്‌ ഭൂമിയായി മാറുമെന്ന അഭ്യൂഹമാണ്‌ സംഘർഷത്തിൽ കലാശിച്ചതെന്നാണ്‌ റിപ്പോർട്ടുകൾ. വഖഫ്‌ ഭൂമികളുമായി ബന്ധപ്പെട്ട രേഖകൾ വാർഷിക പരിശോധനയുടെ ഭാഗമായി ക്രോഡീകരിക്കാൻ ജില്ലാ ഭരണസംവിധാനം ആവശ്യപ്പെട്ടിരുന്നു. ഈ ഗ്രാമത്തിൽ വഖഫിന്റേതായി മൂന്ന്‌ വസ്‌തുക്കളുണ്ടെന്ന്‌ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

ഈ വസ്‌തുവിന്റെ രേഖകൾ പരിശോധിക്കാൻ ജില്ലാ പഞ്ചായത്ത്‌ അധികൃതരോട്‌ നിർദേശിക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ്‌ സംഘർഷമുണ്ടായത്‌. ആക്രമണത്തിൽ 32 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു വിട്ടയച്ചു. സംഭവത്തിനുപിന്നാലെ, രണ്ട്‌ ക്ഷേത്രങ്ങൾ വഖഫ്‌ ബോർഡിന്‌ വിട്ടുനൽകാൻ ജില്ല പഞ്ചായത്ത്‌ സിഇഒ ഉത്തരവിറക്കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ്‌ ജോഷി രംഗത്തെത്തി.



deshabhimani section

Related News

0 comments
Sort by

Home