Deshabhimani

പരിയേറും പെരുമാളിലെ "കറുപ്പി'ക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 05:40 PM | 0 min read

ചെന്നൈ > പരിയേറും പെരുമാൾ എന്ന മാരി സെൽവരാജ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കറുപ്പി എന്ന നായ വാഹനമിടിച്ച് ചത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കറുപ്പിയായെത്തിയ നായയാണ് വാഹനമിടിച്ച് മരിച്ചത്. ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് വിരണ്ട് ഓടുന്നതിനിടെ വാഹനമിടിക്കുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശക്തമായ ജാതി രാഷ്ട്രീയം പ്രമേയമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം 2018ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ വളർത്തുനായയായി എത്തിയ കറുപ്പിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കറുപ്പി എന്ന ​ഗാനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.



deshabhimani section

Related News

0 comments
Sort by

Home